ബഹ്റൈൻ പ്രീമിയർ ക്രിക്കറ്റ് ടൂർണമെൻറ് ജനുവരി ഇരുപത്തി ആറു മുതൽ

മനാമ : ബഹ്റൈൻ പ്രീമിയർ ക്രിക്കറ്റ് ടൂർണമെൻറ് ജനുവരി ഇരുപത്തി ആറു മുതൽ മാർച്ച് ഒൻപതു വരെ ഇസടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ഇതിനോടനുബന്ധിച്ചു ബി .പി .എൽ ക്വീൻ കോണ്ടസ്റ്റ് ,ഹാർലി ഡേവിഡ്സൺ റോഡ് ഷോ ,ബഹ്റൈനിലെ പ്രധാന വിദ്യാലയങ്ങളിലെ പതിനാറു വയസ്സിനു താഴെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചാരു ശർമ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ടു ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും .കെ .എച് .കെ സ്പോർട്സ് സി .ഇ .ഒ .മുഹ്ഹമ്മദ് ഷാഹിദ് ,ബഹ്റൈൻ പ്രീമിയർ ലീഗ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ ,ജനറൽ സെക്രട്ടറി ആനന്ദ് ലോബോ ,.കെ .എച് .കെ ഓപ്പറേഷൻ ഓഫീസർ വലേറിയ ലാങ് ,കെ .എച് .കെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ഹരി ബഗീരത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .