മസ്കത്ത്: ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന് ലുലുവിൽ തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ നടക്കുന്ന പ്രമോഷനൽ കാമ്പയിനിലുടെ ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ഒരുക്കിയിരിുകന്നത്. മികച്ച പ്രാദേശിക, സീസണൽ ഉൽപന്നങ്ങൾക്ക് പുറെമ പ്രത്യോ ഭക്ഷണ പാനീയങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും. ബ്രിട്ടീഷ് എംബസിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടി ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.യു.കെയുടെ തനത് രുചി ഒമാനിലേക്ക് കൊണ്ടുവരുന്നതിനായി ചീസ്, ധാന്യങ്ങൾ, പാചക ചേരുവകൾ, ബിസ്ക്കറ്റുകൾ, പലഹാരങ്ങൾ, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രമേഹ സൗഹൃദവും ഗ്ലൂറ്റൻ രഹിതവുമായ ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രമോഷന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.മോറിസൺസ്, സോമർസെറ്റ്, ഹെയ്ൻസ്, ആൽപെൻ, വൈറ്റ്സ്, ഗ്രൂവി ഫുഡ്, ഗ്രനേഡ്, മെറിഡിയൻ, ഹെൽമാൻസ്, ജെയിംസ് വൈറ്റ്, മാക്കീസ്, വാക്കേഴ്സ് എന്നിങ്ങനെയുള്ള ജനപ്രിയ ബ്രാൻഡുകളിലുള്ള ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാം. പാൽ, റൊട്ടി, ചീസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മുതൽ ബ്രിട്ടീഷ് ഫൈൻ ടീ, ചോക്ലേറ്റുകൾ, പേസ്ട്രികൾ, സോസുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾവരെ കാമ്പയിനിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഒമാനി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ബ്രാൻഡുകളെയും കാമ്പയിനിൽ അവതരിപ്പിക്കും. ബ്രിട്ടീഷ് ഫുഡ് വീക്കിന് എല്ലായ്പ്പോഴും ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. ഉപഭോക്താക്കൾക്ക് ബ്രിട്ടീഷ്, വടക്കൻ ഐറിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം രുചികരമായ ട്രീറ്റുകൾ സാമ്പിൾ ചെയ്യാനും ആസ്വദിക്കാനും വാങ്ങാനും കഴിയുമെന്നു അദ്ദേഹം പറഞ്ഞു. ഒമാനിലെ പ്രാദേശിക, പ്രവാസി കമ്മ്യൂണിറ്റികളിലേക്ക് മികച്ച ബ്രിട്ടീഷ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ബ്രിട്ടീഷ് ഫുഡ് വീക്ക് മാറുമെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഇത് ഒമാനി വിപണിയിൽ കൂടുതൽ ബ്രിട്ടീഷ് ബ്രാൻഡുകളെ പരിചയപ്പെടുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.യു.കെയിലെ ബർമിങ് ഹാമമിലുള്ള ലുലുവിന്റെ അത്യാധുനിക സോഴ്സിങ് ആൻഡ് ലോജിസ്റ്റിക്സ് സെന്ററിൽനിന്നാണ് യു.കെയിലെയും മറ്റ് രാജ്യങ്ങളിലെയും ആഗോള റീട്ടെയിൽ ശൃംഖല പ്രവർത്തനങ്ങളിലേക്കും ഭക്ഷണവും ഭക്ഷ്യേതര സാധനങ്ങളും മറ്റും എത്തിക്കുന്നത്.ഉപഭോക്താക്കളുടെ മുൻഗണനകൾക്ക് പ്രാധന്യം കൊടുത്ത് മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.