മനാമ : പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ബഹ്റിനിലെ പ്രവാസി സംഘടനകൾ. പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങാകുവാൻ ബഹ്റൈൻ കേരളീയ സമാജവും. ബഹ്റൈൻ കേരളീയ സമാജം ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരുപാടികൾ മാറ്റി വച്ചിരിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. ബഹ്റനിൽ നിന്ന് കേരളത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവർത്തങ്ങളിൽ ബഹ്റൈൻ കേരളീയ സമാജം നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രളയ മേഖലയിൽ നിന്നുള്ളവരെ സഹായിക്കുന്നതിന് ആവിശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനും കൂടുതൽ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സമാജം ഹെൽപ് ലൈൻ ഡെസ്ക്കുമായി ബന്ധപ്പെടുക….. 39440530, 39398598, 38300213.സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന എല്ലാം ഓണാഘോഷ പരുപാടികളും ഓണസദ്യയും മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.