ബഹ്‌റൈന്‍ : മമ്മൂക്കയുടെ പിറന്നാൾ വെറുമൊരു ആഘോഷം മാത്രമായി ചുരുക്കാതെ സാമൂഹ്യ സേവനങ്ങളിലും കാരുണ്ണ്യ പ്രവർത്തനങ്ങളിലും വലിയ സാന്നിധ്യമായി മാറിയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ യൂണിറ്റ് വീണ്ടും കാരുണ്ണ്യ പ്രവർത്തനങ്ങളില്‍ ഒരു കൈത്താങ്ങാകുകയാണ് .
ബി എഫ് സി, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ റിഫ എന്നിവരുമായി സഹകരിച്ചുകൊണ്ട് തുബ്ലിയിലെ ബൊക്കോവോ ഗ്രുപ്പിലെ തൊഴിലാളികൾക്ക് ഫ്രീ മെഡിക്കൽ ചെക്കപ് നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിചു . യുണിറ്റ് പ്രസിഡന്റ് അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക നിറസാനിധ്യവും കേരളസമാജം നോർക്ക ഹെൽപ്പ് ഡസ്ക് കൺവീനറുമായ ശ്രീ സിറാജ് കൊട്ടാരക്കര ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമ നടനും യു എ ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയരക്ടറുമായ മൊയ്‌ദീൻ കോയ വിഷിഷ്ട്ടാതിഥിയായിരുന്നു.
ബി എഫ് സി ഡെവലപ്പ്മെന്‍റ് ഒഫിസര്‍ ടോബി മാത്യു ,അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണന്‍,കെ.സി ബക്കര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച ചടങ്ങില്‍ യുണിറ്റ് സെക്രടറി അബ്ദുള്ള അബ്ബാസ് സ്വാഗതവും നാഫി ബിലാല്‍ നന്ദിയും പറഞ്ഞു.ട്രെഷറര്‍മാരായ ഹുസൈന്‍,ഇസ്മയില്‍, ജോയിന്റ് സെക്രട്ടറി,ഹസ്സന്‍ ജിഷാദ്,സിജോ ജോസ് മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.