ബഹ്റൈൻ : സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പവിത്രവും ഭക്തിനിർഭരവുമായ സന്ദേശങ്ങൾ പങ്കുവെച്ച് ബഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അസ്കറിൽ സ്ഥിതി ചെയുന്ന അൽ ഹിലാൽ മാർബിൾസിന്റെ ലേബർ ക്യാമ്പിൽ വെച്ച് തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 200ലേറെ തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ഇഫ്താർ സംഗമം ശ്രദേയമായി.തുടർന്ന് നടന്ന യോഗത്തിന് ഇടവക വികാരി റവ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സൈദ് അൽ നദവി റമദാൻ സന്ദേശം നൽകി. ഇടവക അസിസ്റ്റന്റ് വികാരി റവ റെജി പി എബ്രഹാം, ഇടവക സെക്രട്ടറി എബ്രഹാം സാമുവേൽ, ജേക്കബ് റോയ്, ബിജു കൊയിലാണ്ടി, സിൻസൺ ചാക്കോ, ഫിന്നി എബ്രഹാം, ഷെറി മാത്യൂസ് എന്നിവർ ആശംസകൾ അറിയിച്ചു.യോഗത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി സ്വാഗതവും, യുവജന സഖ്യം സെക്രട്ടറി ബിബിൻ വി ബാബു നന്ദിയും പറഞ്ഞു.