ബഹ്‌റൈൻ : രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ ബഹ്‌റൈൻ യു ഡി എഫ് ഏകോപന സമിതി ആഹ്‌ളാദം പ്രകടിപ്പിച്ചു. സൽമാനിയ ഒഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു. കെ എം സി സി പ്രസിഡണ്ട് മുഖ്യ പ്രഭാഷണം നടത്തി, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം സ്വാഗതം പറഞ്ഞു, ബോബി പാറയിൽ, ജവാദ് വക്കം, മുഹമ്മദലി, മുസ്തഫ, ഒഐസിസി യൂത്ത് പ്രസിഡന്റ് ഇബ്രാഹിം അദ്ഹഹം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രവർത്തകർ മധുര വിതരണവും നടത്തി.