ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആനുകൂല്യം കിട്ടുന്നതിനായി സഹോദരിയെ വിവാഹം കഴിച്ച് സഹോദരൻ. പിന്നാക്ക വിഭാഗങ്ങളിലെ കുടുംബത്തിൽ നിന്നുള്ള നവദമ്പതികൾക്ക് ഉത്തർപ്രദേശ് സർക്കാർ സമൂഹ വിവാഹ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതിനായി സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്. സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും കണ്ടെത്തി.നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തട്ടിപ്പ് വിവരം പുറത്തായത്. വിവാഹ ശേഷം വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 35,000 രൂപയും അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടിൽ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി.