ബ്രദഴ്സ് ബർക ചാമ്പ്യൻസ് ട്രോഫി എഫ് സി മൊബെലക്ക്

ബർക:- ഒമാനിലെ എഫ് സി ബ്രദർസ് ബർക സംഘടിപ്പിച്ച പത്തമത് ഫുട്ബോൾ ടൂർണമെന്റിൽ എഫ് സി മൊബെല ചാമ്പ്യൻപട്ടം കരസ്ഥമാക്കി.ഫൈനൽ മത്സരത്തിൽ ഡയാനമോസ് എഫ് സി ആയിരുന്നു എതിരാളി.
നിശ്ചിത സമയം ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ വിജയികളെ പെനാൽറ്റി ഷൂടൗട്ടിൽ കണ്ടെത്തുകയായിരുന്നു.ടൂർണമെന്റിലെ ഗോൾഡൻ ഗ്ലൗ അജു (എഫ് സി മൊബെല ), ഡിഫെർണ്ടർ ഓഫ് ടൂർണമെന്റ് ഷിബു (എഫ് സി മൊബെല ) ടോപ് സ്കോർർ സഹീർ (എഫ് സി മൊബെല ) പ്ലെയർ ഓഫ് ടൂർണമെന്റ് സഹീർ (എഫ് സി മൊബെല ) കരസ്ഥമാക്കി. എഫ് സി കേരള പെനാൽറ്റിയിലൂടെ പ്രൊ Ours നെ തോൽപ്പിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കി.പത്താം സീസണിനോട് അനുബന്ധിച്ചു നടന്ന ഫാമിലി ഫെസ്റ്റ് വ്യത്യസ്തത കൊണ്ടു വേറിട്ടൊരു അനുഭവം സമ്മാനിച്ചു.