ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

ഒ​മാ​നിലെ 2020 വ​ർ​ഷ​ത്തെ പൊ​തു ബ​ജ​റ്റി​ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ് അം​ഗീ​കാ​രം ന​ൽ​കി. ന​ട​പ്പു വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റ് 10.7 ബി​ല്യ​ൺ റി​യാ​ൽ വ​രു​മാ​ന​വും 13.2 ബി​ല്യ​ൺ റി​യാ​ൽ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് 2.5 ബി​ല്യ​ൺ റി​യാ​ൽ ക​മ്മി​യാ​ണ് ബ​ജ​റ്റി​ൽ കാ​ണി​ക്കു​ന്നത് ഒമാന്റെ പ്ര​ധാ​ന വ​രു​മാ​നം എ​ണ്ണ​യാ​യ​തി​നാ​ൽ ഒ​രു ബാ​ര​ലി​ന് 58 ഡോ​ള​ർ എ​ന്ന നി​ല​യി​ലാ​ണ് വ​രു​മാ​നം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് എ​ണ്ണ​യി​ൽ​നി​ന്ന് 10.7 ബി​ല്യ​ൺ ഡോ​ള​റാ​ണ് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇൗ ​വ​ർ​ഷം എ​ണ്ണ​വ​രു​മാ​ന​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൊ​ത്തം 2.5 ബി​ല്യ​ൺ റി​യാ​ൽ ക​മ്മി​യി​ൽ ര​ണ്ടു ബി​ല്യ​ൺ റി​യാ​ൽ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും എ​ടു​ക്കു​ന്ന വാ​യ്പ​യി​ലൂ​ടെ നി​ക​ത്തും.ബാ​ക്കി​വ​രു​ന്ന 500 ദ​ശ​ല​ക്ഷം റി​യാ​ൽ റി​സ​ർ​വ് ഫ​ണ്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ പൊ​തു​ചെ​ല​വ് ര​ണ്ടു ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​നു​ള്ള ഒ​പെ​ക് ക​രാ​ർ ഉ​ണ്ടാ​യി​ട്ടും എ​ണ്ണ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം 72 ശ​ത​മാ​ന​മാ​ണ്.

എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ​നി​ന്ന് 28 ശ​ത​മാ​ന​മാ​ണ് വ​രു​മാ​നം. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​സു​ക​ൾ ഏ​കീ​ക​രി​ച്ച​തും വി​വി​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഫീ​സ് ഘ​ട​ന​ക്ക് മാ​റ്റം വ​രു​ത്തി​യ​തും ഇൗ ​മേ​ഖ​ല​യി​ൽ വ​രു​മാ​നം വ​ർ​ധി​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക ക്ഷേ​മം തു​ട​ങ്ങി​യ പ്രാ​ഥ​മി​ക സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് ബ​ജ​റ്റിന്റെ 40 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 5.2 ബി​ല്യ​ണാ​ണ് ഇൗ ​മേ​ഖ​ല​ക​ളി​ലെ മൊ​ത്തം ചെ​ല​വ്. ശ​മ്പ​ള​ത്തി​നും മ​റ്റു അ​ല​വ​ൻ​സു​ക​ൾ​ക്കു​മാ​യി 6.2 ബി​ല്യ​ണാ​ണ് ചെ​ല​വി​ടു​ന്ന​ത്. മെ​ത്തം ചെലവിന്റെ 47 ശ​ത​മാ​ന​ത്തോ​ളം വ​രു​മി​ത്.