ബഹ്റൈൻ : കോവിഡ് ദുരിതത്തിലാഴ്ത്തിയ ജനതയെ ചേർത്ത് പിടിക്കാതെ
സ്വകാര്യവത്ക്കരണവും , പൊതുമേഖലയെ വിറ്റഴിക്കാനും ഊന്നൽ നൽകി വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്ക്കരിക്കാനും വർഗീയവത്ക്കരിക്കാനും പദ്ധതിയിടുകയാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ.കോവിഡ് പ്രതിസന്ധി ഏറ്റവും ആഴത്തിൽബാധിച്ച ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒന്നായി ഈ ബജറ്റ്. ഇരട്ട നികുതി ഒഴിവാക്കും എന്ന പ്രഖ്യാപനം ഒഴിച്ചാൽ യാതൊരു പരിഗണനയും പ്രവാസികൾക്ക് നൽകിയിട്ടില്ല .രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നത്തെ പരിഹരിക്കാൻ , കാർഷിക മേഖലയെ താങ്ങി നിർത്താൻ പര്യാപത്മായ പ്രഖ്യാപനങ്ങളോ ആത്മാർത്ഥമായ ഇടപെടലുകളോ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.