മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ ആറിനാകും സർവിസുകൾ ആരംഭിക്കുക. 29 വരെയാകും ഇൗ സമയക്രമം പ്രാബല്യത്തിലുണ്ടാവുക. റമദാനിലും അർധരാത്രി വരെ സിറ്റി സർവിസുകൾ നടത്തിയിരുന്നു. ഇൻറർസിറ്റി സർവിസുകൾക്കും ദുബൈയിലേക്കുമുള്ള ബസ് ടിക്കറ്റ് നിരക്കിലെ 20 ശതമാനം ഇളവ് പെരുന്നാൾ അവധിക്കാലത്തും തുടരും. 20 ശതമാനം ഇളവാണ് നൽകുന്നത്. ഖരീഫ് സീസണും സലാല ടൂറിസം ഫെസ്റ്റിവലും കണക്കിലെടുത്ത് സലാലയിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്ന് മുവാസലാത്ത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.ദിവസം മൂന്നു സർവിസ് എന്നത് നാലായാണ് വർധിപ്പിക്കുക. ഇൗ മാസം 30 മുതൽ ഫെസ്റ്റിവൽ അവസാനിക്കുന്ന ആഗസ്റ്റ് 31 വരെ അധിക സർവിസ് ഉണ്ടാകും. പ്രതിദിനം 180 സീറ്റുകൾ വീതമാകും സലാല സർവിസിൽ ഉണ്ടാവുക. ഗ്രൂപ് ബുക്കിങ്ങിന് പ്രത്യേക ഡിസ്കൗണ്ടും ഉണ്ടാകും. നാലു ടിക്കറ്റുകൾ ബുക് ചെയ്യുേമ്പാൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. സലാലയിലേക്കുള്ള ആദ്യ സർവിസ് രാവിെല ഏഴുമണിക്കും അവസാന സർവിസ് രാത്രി എട്ടുമണിക്കുമായിരിക്കും. മുവാസലാത്തിെൻറ ഇൻറർസിറ്റി സർവിസുകൾ അസൈബയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനം കഴിഞ്ഞ 23 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.