ബഹ്‌റൈൻ : ദേശീയ സുരക്ഷാ കാമ്പയ്‌ന്റെ ഭാഗമായി പ്രവാസികളില്‍ കൊറോണവൈറസ്(കോവിഡ്-19) റാന്‍ഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഷിഫയിലും. തിങ്കളാ്‌ഴച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പ്രവാസികള്‍ക്കായി പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും എന്‍എച്ചആര്‍എയും സഹകരിച്ചാണ് പ്രവാസികള്‍ക്കായി ഈ സേവനം ലഭ്യമാക്കുന്നത്. ഇന്നു (തിങ്കളാഴ്ച) മുതല്‍ നാലു ദിവസം യൂണിറ്റിന്റെ സേവനം ഷിഫയില്‍ ലഭ്യമായിരിക്കും. പകല്‍ ദിവസങ്ങളില്‍ പ്രതിദിനം 50 പേര്‍ക്കാണ് പരിശോധന നടത്തുന്നത് . ശ്വാസ തടസം, ചുമ, തൊണ്ട വേദന, പനി പോലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തും. പരിശോധനാ ഫലം പിറ്റേദിവസം ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. ഈ സൗകര്യം നാലു ദിവസം മാത്രമാണ് ഷിഫയില്‍ ലഭ്യമായിരിക്കുകയെന്ന ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000 / 16171819 എന്ന നമ്പറില്‍ ബന്ധപ്പെടാം.