കൊറോണ – ഡ്രൈവ് ത്രൂ കേന്ദ്രം ബഹ്റൈനിൽ തുടക്കം കുറിച്ചു


ബഹ്‌റൈൻ : കൊറോണ വൈറസ് പരിശോധന കൂടുതൽ എളുപ്പത്തിലും കാര്യക്ഷമാകാനും ഉള്ള പദ്ധതിയുടെ ഭാഗമായി “ഡ്രൈവ് ത്രൂ” കേന്ദ്രത്തിനു ആരംഭം കുറിച്ചു . ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെൻറ്ററിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ അഞ്ചു മിനുട്ട് കൊണ്ട് പരിശോധന പൂർത്തി ആക്കും .ആരോഗ്യ മന്ത്രി ഫായിക്ക ബിൻത് സായിദ് അസാലിഹ് കേന്ദ്രത്തിന്റെ ഉത്ഘാടനം നിർവഹിച്ചു . പരിശോധനക്കെത്തുന്നവരുടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ സ്രവം ശേഖരിക്കാൻ സാധിക്കും . കൂടാതെ വ്യക്തികളുടെ ആരോഗ്യപരമായ കൂടുതൽ വിവരങ്ങൾ അഞ്ചു മിനുട്ടു കൊണ്ട് ശേഖരിക്കാൻ സാധിക്കും . എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ആയിരിക്കും പ്രവർത്തനം . ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി പരിശോധന ഫലം ലഭ്യമാകും . പരിശോധനക്കായി എത്തുന്നവർ BEWARE ആപ്പ് വഴി ബുക്ക് ചെയ്യണം