ബഹ്റൈൻ : ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളോട് വിയോജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ഭരണകൂടം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അതിനെതിരായ പ്രതിഷേധ പോരാട്ടങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം കൈമാറി. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ്,
ബിനു കുന്നന്താനം, രാജു കല്ലുംപുറം, എസ്.വി ജലീല്‍, ജമാല്‍ ഇരിങ്ങല്‍, സൈഫുല്ല കാസിം, ഹംസ കെ. അഹ്മദ്, എം. സി അബ്ദുല്‍കരീം, സഫീര്‍ കെ.കെ, നൂറുദ്ദീന്‍ ഷാഫി, കെ. പി മുസ്തഫ, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, പി.വി സിദ്ധീഖ്, ഗഫൂര്‍ കൈപമംഗലം, കാസിം റഹ്മാനി, റമീസ് കരീം, എബ്രഹാം ജോണ്‍, ഇ.കെ സലീം, എം.എം സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്. രാജ്യത്തെ വിഭജിക്കുന്ന ഇത്തരം നയ സമീപനങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും പോരാട്ടങ്ങളും സമരങ്ങളും ശക്തമാക്കുന്നതിനും മതേതര ഇന്ത്യക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും രാജ്യത്തിന്‍െറ ഭാവിയില്‍ താല്പര്യമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള പ്രവാസി സമൂഹത്തിന്‍െറ ആശങ്ക അറിയിക്കുകയും ചെയ്തു.