ബഹ്‌റൈൻ സാമ്പത്തിക നടപടികൾ നേട്ടമുണ്ടാക്കിയതായി: മന്ത്രിസഭായോഗം

Vidya venu

മനാമ:ബഹ്‌റൈൻ സാമ്പത്തിക നടപടികൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് ബഹ്‌റൈൻ മന്ത്രിസഭായോഗം.കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങളെ അതിവേഗം തന്നെ രാജ്യം നേരിടുന്നതിൽ വലിയ വിജയമാണ് കൈയ്യ് വരിച്ചതെന്നും അതുപോലെ തന്നെ വളരെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയാണ് ബഹ്‌റൈനിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നുംബഹ്‌റൈൻപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്നയോഗം വ്യക്തമാക്കി .2022 ആദ്യ ആറുമാസത്തിൽ ആകെ വരുമാനത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 52 ശതമാനം വർദ്ധനവുണ്ടായി കൂടാതെ ഈ വർഷം ആദ്യത്തെ ആറുമാസത്തിൽ 14321 ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിൽ നേടാൻ ആയെന്നും യോഗത്തിൽ തൊഴിൽമന്ത്രി പറഞ്ഞു .