മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു. ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ ചർച്ച ചെയ്യുവാൻ ജൂലൈ 17 തിങ്കളാഴ്ച ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ വൈകീട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിലേക്ക് കാൻസർ കെയർ ഗ്രൂപ്പിന്റെ അംഗങ്ങളേയും അഭ്യുദയ കാംക്ഷികളേയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ ജനൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അറിയിച്ചു.പ്രസ്തുത യോഗത്തിൽ, 36 വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ അഡ്വ: പോൾ സെബാസ്റ്റിയനും ഭാര്യ ലിസി പോൾ സെബാസ്റ്റിയനും യാത്രയയപ്പും, ബഹ്‌റൈനിലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പേർ ആയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി കൃഷ്ണ ആർ നായരേയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ നിന്നും ടോപ്പർ ആയ വീണ കിഴക്കേതിലിനെയും അനുമോദിക്കുന്ന ചടങ്ങും ഉണ്ടാകുമെന്നും കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.