കുവൈറ്റിൽ 150,000 ദിനാർ വിലവരുന്ന കഞ്ചാവ് പിടികൂടി

കുവൈറ്റ് : കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചു നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് പിടിച്ചെടുത്തത് . നാല് കോടിയിലേറെ ഇന്ത്യന്‍ രൂപ (150,000 കുവൈത്തി ദിനാർ ) വിലവരുന്ന കഞ്ചാവ് ആണ് അധികൃതർ പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡ്, നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംശയമുള്ളവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.