ബഹ്‌റൈൻ: ക്യാൻസർ കെയർ ഗ്രൂപ്പ് രണ്ടാം വാർഷീകം മാർച്ച് മൂന്നിന് നടക്കുമെന്ന് അധികൃതർ അറിയിച്ചു , ബഹ്‌റൈൻ മന്ത്രാലയത്തിന്റെ രക്ഷാകര്തൃത്വത്തിൽ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന പരുപാടിയിൽ ക്യാൻസർ ചികിത്സ രംഗത്ത് പ്രശസ്തനായ ഡോക്ടർ ഡോ.വി.പി. ഗംഗാധരൻ പങ്കെടുക്കും , ക്യാൻസർ ബോധവത്കരണത്തിനൊപ്പം, മാര്ച്ച് മാസം ലോകാരോഗ്യ സംഘടന കിഡ്നി ബോധവത്കരണ മാസമായി ആചരിക്കുന്നതിനാല് വൃക്ക രോഗങ്ങളെ സംബന്ധിച്ച സെമിനാർ , ടെസ്റ്റ് എന്നിവയും അതോടൊപ്പം നടക്കും നടത്തും, ബഹറിനിലെ ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരുപാടിയിൽ ആരോഗ്യമന്ത്രാലയം അസി.അണ്ടർ സെക്രട്ടറി ഡോ.വലീദ് ഖലീഫ അല് മാനിയ മുഖ്യാതിഥിയായിരിക്കും.