ബഹ്‌റൈൻ : തൊഴിലാളികളെ വിതരണം ചെയ്യുന്നതായി നടിച്ച് ആളുകളെ കബളിപ്പിച്ച് ഏകദേശം 8500 ബഹ്‌റൈൻ ദിനാർ കബളിപ്പിച്ചതിനു ഒരു ഏഷ്യൻവംശജനെ (38) ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളുടെ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഇടയാക്കിയത്. റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇടപാടുകാരെ വഞ്ചിച്ചതായും തെളിഞ്ഞു . പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായും അധികൃതർ അറിയിച്ചു .