മസ്കത്ത്∙ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന് ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജുവിന് ശാരീരിക അവശത അനുഭവപ്പെട്ടത്. അബുദാബിയിൽ നിന്നും വിമാനം പൊങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്, തുടര്‍ന്ന് വിമാനം ഇന്ന് (തിങ്കള്‍) രാവിലെ മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. മസ്കത്തിലെ സ്വകാര്യ (കിംസ് ഒമാന്‍) ആശുപത്രിയിലേക്ക് മാറ്റിയ ക്യാപ്റ്റന്‍ രാജുവിന് വിദഗ്ധ പരിശോധന നടത്തിവരികയാണ്,പരിശോധനയിൽ ബ്രൈനിൽ രക്തയോട്ടം കുറഞ്ഞതാണ് കണ്ടത്തി, അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.നാല്പത്തെട്ടു മണിക്കൂർ ഒബ്സെവേഷനിൽ ആണ് ഇപ്പോൾ ഉള്ളത്.മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് പോകുംവഴിയാണ് സംഭവം. ഭാര്യയും മകനും ക്യാപ്റ്റൻ രാജുവിനോടൊപ്പം കൂട്ടിനായി ആശുപത്രിയിൽ ഉണ്ട്.