റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ അർവയാണ് മരണമടഞ്ഞ് . റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കൂടി റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു അർവ. പൊലീസും റെഡ്ക്രസന്റ് അതോറിറ്റിയും ചേർന്ന് ഉടൻ തന്നെ എല്ലാവരെയും അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
Home GULF Saudi Arabia ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു