മസ്കത്ത്: അമിതവേഗത്തിൽ വാഹനമോടിക്കുകയും അതിന്റെ വിഡിയോ സ്വയം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.1000 റിയൽ പിഴചുമത്തുകയും രണ്ടാഴ്ചത്തേക്ക് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയിതു.ഒമാനിലെ പ്രശമായ മോഡൽ ആണ് ണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചു പോലീസ് പിടിയിൽ ആയത്.ഈദിന് മുന്പ് ഒമാൻ യു.എ.ഇ അതിർത്തിയിലുള്ള റോഡിലായിരുന്നു അഭ്യാസ പ്രകടനം.സ്വയം ചിത്രീകരിച്ച വിഡിയോ സ്നാപ്പ് ചാറ്റിൽ പോസ്റ്റ് ചെയ്തതാണ് യുവതിയെ കുടുക്കിയത്. ട്രാഫിക് നിയമ ലംഘനംആര് നടത്തിയാലും നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.