ബഹ്റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ബഹ്റൈൻ വിമാന കമ്പനി ആയ ഗൾഫ് എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു . 76 സെന്റീമീറ്റർ നീളവും 51 സെന്റീമീറ്റർ വീതിയും 31 സെന്റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്നത് . ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ല. 2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികൾ വിമാന യാത്രക്ക് ഗൾഫ് എയർ നിയന്ത്രണ മേർപ്പെടുത്തിയത്.