മനാമ : ബഹ്റൈനിൽ ലഹരി ഉൽപന്നങ്ങളുമായി എട്ടുപേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ആന്റി ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു. 52നും 54നുമിടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിട്ടുളളത്. 37,000 ദിനാർ വിലവരുന്ന ലഹരി വസ്തുക്കൾ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത് . നിയമ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തു .