സി. ബി എസ്. ഇ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് കുറക്കണം : എംബസി ഓപ്പൺ ഹൗസിൽ ആവിശ്യം ഉയർന്നു

ബഹ്‌റൈൻ : ഇന്ത്യൻ എംബസിയില്‍ ഇന്നലത്തെ ഓപ്പൺ ഹൗസില്‍ കോവിഡിന്‍റെ പ്രതൃേക സാഹചരൃത്തില്‍ ബഹ്റൈനിലെ സി.ബി.എസ്.ഇ പത്താം ക്ളാസ്സിലേയും പന്ത്രണ്ടാം ക്ളാസ്സിലേയും വിദൃാര്‍ത്ഥികളുടെ പരീക്ഷാഫീസ് കുറക്കാന്‍ ഇടപെടണമെന്ന് യു.പി .പി ചെയര്‍മാനും ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ഇന്തൃന്‍ സ്ഥാനപതി പീയൂഷ് ശ്രീവാസ്തവയോട് അഭൃര്‍ത്ഥിച്ചു.

പരീക്ഷാഫീസും രജിസ്റ്റ്രേഷന്‍ ഫീസും കുറക്കുന്ന കാരൃം സി.ബി.എസ്.ഇ യുമായും കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട് പരിഹാരം തേടാമെന്നും ബഹ്റൈനിലെ സ്കൂളുകമായും ഈ വിഷയം സംസാരിക്കാമെന്നും
അംബാസഡര്‍ ഉറപ്പു നല്‍കി.
നാട്ടിലുള്ള കട്ടികള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയാണ് പത്താം ക്ളാസ്സിലേക്കും പന്ത്രണ്ടാം ക്ളാസ്സിലേക്കും സി ബി എസ് ഇ ഒരു വിദൃാര്‍ത്ഥിയില്‍ നിന്നും ഫീസായി ഈടാക്കുന്നത്.

ബഹ്റൈനിലുള്ള കുട്ടികള്‍ക്ക് ഇന്‍റര്‍ നാഷണല്‍ സ്റ്റുഡന്റസ് എന്ന രീതിയിൽ ഈ തുക പത്തിരട്ടിയാണ് അടക്കേണ്ടി വരുന്നത്. (ഏകദേശം അറുപത് ദിനാറോളം)

ബഹ്‌റൈനിലുള്ള സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ സി ബി എസ് ഇ ക്ലസ്റ്റർ ഏകദേശം അറുപത്തഞ്ച് ദിനാറോളമാണ് ഇതിന് നിലവില്‍ ഈടാക്കുന്നത്.

ആളുകൾ മുഴുവൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്നത്തെ പ്രതൃേക സാഹചരൃത്തില്‍ ഇത് രക്ഷിതാക്കള്‍ക്ക് ഏറെ സഹായകമാകുമെന്നും എബ്രഹാം ജോണ്‍ പറഞ്ഞു.