സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം

gpdesk.bh@gmail.com

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർത്ഥികൾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്  പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.  അക്കാദമിക  മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ഈ വർഷം  സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ    98.7 % വിജയം നേടി.  675 വിദ്യാർത്ഥികളിൽ 65.9% വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 92.7% വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസ് ലഭിച്ചു.
സ്‌കൂൾ ടോപ്പർമാർ
98% മാര്‍ക്ക്  (490/500) നേടിയ റീലു റെജിയാണ് ഇന്ത്യൻ സ്‌കൂൾ  ടോപ്പർ. 97.8% (489/500) നേടിയ കെയൂർ ഗണേഷ് ചൗധരി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അർജുൻ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും സ്കൂളിൽ മൂന്നാം സ്ഥാനം പങ്കിട്ടു. സ്കൂൾ ടോപ്പർമാർ തന്നെയാണ്  സയൻസ് സ്ട്രീമിലെ ടോപ്പർമാരും.
സയൻസ് സ്ട്രീം ടോപ്പർമാർ
98 % (490/500) നേടിയ റീലു  റെജിയാണ് സയൻസ് സ്ട്രീം ടോപ്പർ. 97.8% (489/500) നേടിയ കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അർജുൻ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും സ്ട്രീമിൽ മൂന്നാം സ്ഥാനം പങ്കിട്ടു.
കൊമേഴ്‌സ്  ടോപ്പർമാർ
കൊമേഴ്‌സ് സ്‌ട്രീമിൽ 97.2 % (486/500) നേടിയ നന്ദിനി രാജേഷ് നായർ ഒന്നാമതെത്തി. 483/500 നേടിയ ഷെറീൻ സൂസൻ സന്തോഷ് 96.6% നേടി രണ്ടാം സ്ഥാനത്തെത്തി. അർജുൻ അനൂപും  വൈഷ്ണവ് ഉണ്ണിയും 96.2 % നേടി മൂന്നാം സ്ഥാനം പങ്കിട്ടു – 481/500.
ഹ്യൂമാനിറ്റീസ് ടോപ്പർമാർ
ഹ്യുമാനിറ്റീസ് സ്ട്രീമിൽ 486/500 (97.2%) നേടിയ അർച്ചിഷ മരിയോ ഒന്നാമതെത്തി. 483/500 (96.6%) സ്കോർ നേടിയ അഞ്ജ്‌ന സുരേഷ് രണ്ടാം സ്ഥാനം നേടി. 480/500 മാര്‍ക്കോടെ   96.% %  നേടിയ  അഞ്ജലി ഗോപുരത്തിങ്കൽ  അനിൽകുമാർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,   സെക്രട്ടറി സജി ആന്റണി, ഇസി അംഗം അക്കാദമിക്സ് മുഹമ്മദ് ഖുർഷീദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും  പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഇന്ത്യൻ സ്‌കൂൾ  അക്കാദമിക് ടീമിന്റെ സമഗ്രമായ പരിശ്രമ ഫലമായാണ് സ്കൂളിന്റെ മികച്ച വിജയമെന്ന്  പ്രിൻസ് നടരാജൻ പറഞ്ഞു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ  വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും  അഭിനന്ദിച്ച അദ്ദേഹം അവരുടെ ഭാവി  പരിശ്രമങ്ങൾക്ക് ആശംസകൾ നൽകി.
അക്കാദമിക് മേഖലയിലെ മികവ്   എല്ലായ്പ്പോഴും ഇന്ത്യൻ സ്കൂളിന്റെ മുഖമുദ്രയാണെന്നും സ്കൂൾ ടീമിന്റെ സംയുക്ത പരിശ്രമം  അക്കാദമിക് രംഗത്തെ മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ ഉയർന്നുവരാൻ സഹായിച്ചതായി   സെക്രട്ടറി സജി ആന്റണി പറഞ്ഞു.
ഇന്ത്യൻ സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചിരിക്കയാണെന്നു അക്കാദമിക ചുമതലയുള്ള ഇ സി അംഗം  മുഹമ്മദ് ഖുർഷീദ് ആലം പറഞ്ഞു.
ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് നേതൃത്വത്തിന്റെ പാടവവും ആസൂത്രണവും  അധ്യാപകരുടെ പ്രതിബദ്ധതയും  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാൻ വിദ്യാർത്ഥികള്‍ക്ക്  സഹായകരമായെന്നു  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

ഈ വർഷത്തെ വിജയത്തിന്റെ പ്രത്യേകതകൾ
• 500 ൽ 490 മാർക്കുമായി  തുടർച്ചയായ രണ്ടാം വർഷവും ടോപ്പർ
• 20 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ  ലഭിച്ചു
• 92.7% വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു (60% ഉം അതിനുമുകളിലും)
• 65.9% വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷൻ  ലഭിച്ചു (75% മുകളിൽ)
• 163 കുട്ടികൾ 90% ഉം അതിനുമുകളിലും  നേടി
• ബയോളജിയിൽ 3 വിദ്യാർത്ഥികൾ 100 മാർക്ക് നേടി
• ബിസിനസ് സ്റ്റഡീസില്‍ 3 വിദ്യാർത്ഥികൾ 98 മാർക്ക്  നേടി
• 2 വിദ്യാർത്ഥികൾ മാത്തമാറ്റിക്സിൽ 98 മാർക്ക്   നേടി
• കെമിസ്ട്രിയിൽ 2 വിദ്യാർത്ഥികൾ 100 മാർക്ക്  നേടി
• 2 വിദ്യാർത്ഥികൾ സാമ്പത്തിക ശാസ്ത്രത്തിൽ 100 മാർക്ക്    നേടി
• ബയോ ടെക്നോളജിയിൽ 2 വിദ്യാർത്ഥികൾ 99 മാർക്ക്    നേടി
• ഒരു വിദ്യാർത്ഥി ഇംഗ്ലീഷിൽ 100 മാർക്ക്  നേടി
• ഒരു വിദ്യാർത്ഥി മാർക്കറ്റിംഗിൽ 100 മാർക്ക്  നേടി
• • ഒരു വിദ്യാർത്ഥി ഭൗതികശാസ്ത്രത്തിൽ 100 മാർക്ക്    നേടി
• ഒരു വിദ്യാർത്ഥി കമ്പ്യൂട്ടർ സയൻസിൽ 99 മാർക്ക്   നേടി
• • ഒരു വിദ്യാർത്ഥി ഹോം സയൻസിൽ 98 മാർക്ക്   നേടി
• ഒരു വിദ്യാർത്ഥി സോഷ്യോളജിയിൽ 98 മാർക്ക്  നേടി
• ഒരു വിദ്യാർത്ഥി സൈക്കോളജിയിൽ 98 മാർക്ക്   നേടി
• ഒരു വിദ്യാർത്ഥി അക്കൗണ്ടൻസിയിൽ 98 മാർക്ക്    നേടി
• ഒരു വിദ്യാർത്ഥി എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ 98 മാർക്ക്  നേടി
• ഒരു വിദ്യാർത്ഥി ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ 97 മാർക്ക്   നേടി