-മനാമ: ബഹ്‌റൈൻ പ്രവാസിയും, യുവ എഴുത്തുകാരനുമായ കാസിം കല്ലായി രചിച്ച “ഇലാഹുന” എന്ന ആൽബം സി ഡി, കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിച്ച മെമ്പേഴ്‌സ് ഡെ പ്രോഗ്രാമിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, മനോജ് മയ്യന്നൂർ , സലിം ചിങ്ങപുരം, അഷ്‌റഫ് പുതിയ പാലം, റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുറിഞാലിയോട്, രാജീവ് തുറയൂർ, അനിൽ മടപ്പള്ളി, റംഷാദ് ബാവ, ബേബികുട്ടൻ, സുബീഷ് മടപ്പള്ളി, മനീഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അൽ ഇസ് ക്രിയേഷൻസിന്റെ ബാനറിൽ ഫഹദ് സിച്ഛ് സംഗീതം നൽകി ആലപിച്ച ഗാനത്തിന് യഹ്‌യറഹിം പനക്കൽ കഥയും സംവിധാനവും നിർവ്വഹിച്ചു. പ്രജിഷ റാം, ജെസാ കാസിം, ലക്ഷ്മിക റാം എന്നിവരാണ് അഭിനേതാക്കൾ. ഈ ആൽബം ഗാനം അൽ ഇസ് ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണെന്ന് രചയിതാവ് കൂടിയായ കാസിം കല്ലായി അറിയിച്ചു.