മനാമ : കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബിഎംസി യുടെ സഹകരണത്തോടെ ഐ മാക് ബിഎംസി യിൽ വച്ച് പ്രൗഢഗംഭീരമായി കേരളപ്പിറവി ദിനം നടത്തുകയുണ്ടായി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ മാക് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
ഐക്യ കേരളത്തിന്റെ രൂപീകരണത്തെക്കുറിച്ചും, നവീന കാലഘട്ടത്തിൽ കേരളത്തിന്റെ വളർച്ചയും കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കേരളത്തിന്റെ ചരിത്ര സംഭവങ്ങളെ കുറിച്ചും, ഐക്യ കേരളത്തിനായി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ കുറിച്ച് സാംസ്കാരിക സദസ്സിൽ പങ്കെടുത്തവർ വളരെ വിശദമായി സംസാരിക്കുകയുണ്ടായി, പരിപാടിയോട് അനുബന്ധിച്ച് നൃത്തം, ഗാനമേള, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും, നടത്തുകയുണ്ടായി.
ചടങ്ങിന് സെക്രട്ടറി എബി തോമസ് സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യപ്രവർത്തകനായ ചെമ്പൻ ജലാൽ, ഈ വി രാജീവൻ, ക്യാൻസർ കെയർ രക്ഷാധികാരി ഡോ പി വി ചെറിയാൻ ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി റോയ് തുടങ്ങിയവർ സംസാരിക്കുകയുണ്ടായി വിവിധ പരിപാടികൾക്ക് ഗണേഷ് കുമാർ, ജ്യോതിഷ് പണിക്കർ, സയ്യിദ് ഹനീഫ്, പ്രമോദ് കണ്ണപുരം, വീ സി ഗോപാലൻ, പവിത്രൻ പൂക്കോട്ടി, രാജേഷ് കുമാർ,വിനോജ് കോന്നി, സുനീഷ് കുമാർ, റോയി മാത്യു,, റിതിൻ തിലക്, ജോർജ് മാത്യു, സിൺസൺ പുലിക്കോട്ടിൽ, സന്തോഷ് കുറുപ്പ്, രാജേഷ് പെരുംക്കുഴി, പ്രിയംവദ എൻ സ്, റീജോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, കെ.റ്റി സലീം, ബോബി പാറയിൽ,അൻവർ നിലമ്പൂർ, നാസർ മഞ്ചേരി, ഗഫൂർ കൈപ്പമംഗലം, സോവിച്ചൻ ചേനാട്ടശ്ശേരി, ബിജു ജോർജ്, മോനി ഓടികണ്ടത്തിൽ, ഹരീഷ് നായർ, അനിൽ യുകെ, നിസാർ കുന്നമംഗലം, കാത്തു സച്ചിൻ ദേവ്, ജവാദ് ബാഷ, സലാം മമ്പാട്ടുപറമ്പിൽ, ജോണി താമരശ്ശേരി, ബൈജു, റംഷാദ് ഐലക്കാട്, ശങ്കരപ്പിള്ള, അജി പി ജോയ്, നിസാർ കൊല്ലം, അനിൽ മാടപ്പള്ളി, മോഹനൻ നൂറനാട്, രാംദാസ് ശ്രീധർ തേറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.