മനാമ -വിദേശത്ത് നിന്നും കുറഞ്ഞ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ സ്വീക രിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തിരുമാനം പുനഃപരിശോധിക്കണമെന്ന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രക്ഷധികാരി സക്കറിയ സാമുവൽ അധ്യക്ഷത വഹിച്ചു.ഗൾഫിൽ നിന്നും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്റ്റും ശേഷം വിമാനമിറ ങ്ങിയ ശേഷമുള്ള ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് റിസൾട്ടുമായി വീട്ടിലെത്തുന്ന പ്രവാസി കൾ ഒരാഴ്ച നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന തീരുമാനം പ്രതിഷേധാർ ഹമാണ്.
പ്രവാസികളിൽ നിന്നുമാണ് കോവിഡ് പകരുന്നതെന്നും എന്തിനും ഏതിനും പ്രവാസികളുടെ നെഞ്ചത്ത് കയറുന്ന നടപടിയിൽ എല്ലാ പ്രവാസി സംഘടനക ളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ജോയിൻ സെക്രട്ടറി എബിൻ തെക്കേമല, വൈസ് പ്രസിഡന്റ് രാജീവ് p മാത്യു, മീഡിയ കോർഡിനേറ്റർ ജയേഷ് കുറുപ്പ്, ലേഡീസ് കോർഡിനേറ്റർ സിജി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു