മനാമ. കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാവർഷവും നടത്തിവരാറുള്ള സി എച് മുഹമ്മദ് കോയ അനുസ്മരണം ഇപ്രാവശ്യം വിപുലമായപരിപാടികളോടെ നടത്തുകയാണ്.
വിദ്യാഭ്യാസ മേഖലയ്ക്ക് നിസ്തുല്യമായ സേവനങ്ങൾ നൽകിയ, കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന മണ്ഡലത്തിൽ ആർക്കും തിരുത്തി കുറിക്കാൻ ആവാത്ത വിധമുള്ള, ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും, നേട്ടങ്ങളുടെയും നവോഥാന നായകൻ സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ, അദ്ദേഹത്തിന്റെ സ്മരണാർത്ഥം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തുന്ന പ്രഥമ വിദ്യാഭ്യാസ നവോത്ഥാന പുരസ്കാരം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചുകൊണ്ട് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാർമികേയത്വം വഹിക്കുന്ന സുബൈർ ഹുദവിക്ക് നൽകുകയാണ്.
കെഎംസിസി ആസ്ഥാനത്ത് വച്ച് ചടങ്ങിൽ കെഎംസിസി ബഹറൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജേതാവിനെ പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്യപള്ളി എന്നിവർ സംബന്ധിച്ചു.
ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക്
30. സെപ്റ്റംബർ 2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വോളിബോൾ ടൂർണ്ണമെന്റോട് കൂടി തുടക്കമാകും. വിവിധ പ്രഗൽഭ ടീമുകൾ ഏറ്റുമുട്ടുന്ന വോളിബോൾ ടൂർണമെന്റിൽ വിജയികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്മാരക ട്രോഫിയും, റണ്ണേഴ്സപ്പിന് മുൻ കെഎംസിസി പ്രസിഡണ്ട് സിപിഎം കുനിങ്ങാട് സ്മാരക ട്രോഫിയും നൽകും.
കൂടാതെ കമ്പവലി മത്സരം ചിത്രരചന മത്സരം ക്വിസ് മത്സരം, മറ്റു കലാകായിക മത്സരങ്ങൾ, ഹെൽത്ത് ക്യാമ്പ്,
വനിതാ സംഗമം
കുട്ടികളുടെ പരിപാടികൾ,
മണ്ഡലം തല ഷെട്ടിൽ ടൂർണമെന്റ്,
ബിസിനസ് മീറ്റ്
തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.
കമ്പവലി മത്സര വിജയികൾക്ക് സി എച് സ്മാരക ട്രോഫിയും, റണ്ണേഴ്സ്അപ്പിന് മുൻ കെഎംസിസി പ്രസിഡന്റ് കെ പി അബ്ദുള്ള സ്മാരക ട്രോഫിയും നൽകും.
നവംബർ 18 നു നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡ് ജേതാവിന് വിദ്യാഭ്യാസ നവോത്ഥാന പുരസ്കാരം സമർപ്പിക്കും.
25001 രൂപയും, പ്രശസ്തി പത്രവുമാണ് അവാർഡ് ജേതാവിന് നൽകുക
പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ജില്ലാ ഭാരവാഹികളായ
ഫൈസൽ കണ്ടിതാഴ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സഹീർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം
എന്നിവർ പങ്കെടുത്തു