സാംസ്‌കാരിക കേരളത്തിന്റെ കാവൽപുര:ചന്ദ്രികയുടെ പവലിയൻ ശ്രദ്ധേയം

chandrika pavaliyanജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ് (ഫോറം ഫോര്‍ ഐഡിയല്‍ തോട്ട്സ്) കുട്ടികള്‍ക്കായി സംഘടിപ്പിച്ച കായികമേള ‘കളിയരങ്ങ് 2017’ ശ്രദ്ധേയമായി. നൂറുകണക്കിന് കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ തുടങ്ങിയ കളിയരങ്ങ് ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.നാലു മുതൽ പതിനാറു വരെയുള്ള കുട്ടികൾ മേളയിൽ മാറ്റുരച്ചു. തുടർന്നു രക്ഷിതാക്കൾക്കുവേണ്ടിയുള്ള മത്സരങ്ങളും നടന്നു.

2017jan16marchpast1

ഇതിൽ ഏറ്റവും ശ്രദ്ധനേടിയത് ഗൾഫിലെ ഏറ്റവും വലിയ പത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രദർശനമായിരുന്നു.പവലിയന്റെ ഉൽഘാടനം ആബിദ് ഹുസ്സൈൻ എം.എൽ.എ ഉൽഘാടനം നിർവഹിച്ചു.മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു,പ്രവാസത്തിന്റെ സ്വന്തം ഉത്തരവാദിത്വങ്ങൾക്ക് ശേഷം ബാക്കിയുള്ള സമയം സാമൂഹിക സേവനത്തിനും ചന്ദ്രികയുടെ വിജയത്തിനും വേണ്ടിയുള്ള പ്രവർത്തനം കാഴ്ചവെക്കുന്ന പ്രവർത്തകരെ എത്രപ്രശംസിച്ചാലും മതിയാവില്ലന്ന് എം.എൽ.എ പറഞ്ഞു.കൽബാണ് ചന്ദ്രിക എന്ന മുദ്യാവാക്യത്തിൽ നടത്തിവന്ന ക്യാംപയിന്റെ ഭാഗമായിരുന്നു പുസ്തക പ്രദർശനം.ചന്ദ്രിക ദിനപത്രത്തിന്റെ ചരിത്രം വിളിചോദുന്ന ഫോട്ടോപ്രർശനവും ഇവിടെ നടന്നു.

WhatsApp Image 2017-01-15 at 9.01.20 PM

പവലിയൻ സന്ദർശിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെട്ട രണ്ടുപേർക്ക് നാട്ടിൽ ഒരുവർഷം സൗജന്യമായി ചന്ദ്രികപത്രം ലഭിക്കും.സി.എം. ഇസ്മായിൽ മുണ്ടുപറമ്പ്,സി.എച്. മുസ്തഫ മൈലപ്പുറം,സാബിർ പാണക്കാട്,ഷിയാസ് ബാബു മേൽമുറി,സമീർ ചെമ്മംകടവ് തുടങ്ങിയവർ നേതൃത്വം നൽകി.