ചലഞ്ചേഴ്​സ്​ ട്രോഫി 29ന്​ ഐ.എം വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും

റി​യ​ല​ക്​​സ്​ ഫു​ട്​​ബാ​ൾ ക്ല​ബി​ന്റെ ഭാവരവാഹികൾ അന്തപുരിയിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ

മ​സ്​​ക​റ്റ് : റി​യ​ല​ക്​​സ്​ ഫു​ട്​​ബാ​ൾ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​വ​ൻ എ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെന്റിന് ​ ഈ മാസം 29ന്​ ​അ​ൽ ഹെ​യി​ലി​ൽ ന​ട​ക്കും.ടൂ​ർ​ണ​മന്റിലെ മു​ഖ്യാ​തി​ഥി​യാ​യി മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം ഐ.​എം വി​ജ​യ​ൻ പങ്കെടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇതിനോടകം ഒമാന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 16 ടീ​മു​ക​ൾ ടൂ​ർ​ണ​മമെന്റിൽ പങ്കെടുക്കാൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെന്ന് സംഘാടകർ പറഞ്ഞു.രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങി രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ടൂ​ർ​ണ​മന്റ് ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

ടീ​മു​ക​ളെ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച്​ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഓരോ ഗ്രൂ​പ്പി​ൽ​നി​ന്നും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടു​ന്ന ര​ണ്ടു​ ടീ​മു​ക​ൾ വീ​തം ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും. സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും അ​ന്നേ ദി​വ​സം ന​ട​ക്കും. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലാ​ണ്​ ഐ.​എം വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പങ്കടുക്കുക.ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും അ​ന്നേ ദി​വ​സം ന​ട​ക്കും.

പ്ര​വാ​സ​ഭൂ​മി​യി​ൽ ഫു​ട്​​ബാ​ൾ ക​ളി​ക്കാ​ർ​ക്കു​ വേ​ദി​യൊ​രു​ക്കു​ന്ന​തി​നാ​യാ​ണ്​ റി​യ​ല​ക്​​സ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​ക്ക്​ കീ​ഴി​ൽ ഫു​ട്​​ബാ​ൾ ക്ല​ബ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ക്ല​ബി​ന്റെ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്.കു​ട്ടി​ക​ൾ​ക്കാ​യി ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി, ജി.​സി.​സി ത​ല​ത്തി​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മന്റ് എ​ന്നി​വ​യാ​ണ്​ ആ​ലോ​ച​ന​യി​ലു​ള്ള​ത്.ഫൗണ്ടറും റി​യ​ല​ക്​​സ്​ ക​മ്പ​നി എം.​ഡിയുമായ ഷാ​ന​വാ​സ്​ മ​ജീ​ദ്,ഫുടബോൾ കോച്ചും കോ-ഫൗണ്ടറുമായ സാം ​വ​ർ​ഗീ​സ്,സൺ ഇന്റർനാഷണൽ അ​ക്​​ബ​ർ, ടിം അംഗം സൈദ് ​എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു.