സാമ്പത്തിക കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാൻ :പ്രവാസികളിനിന്നും പുതുപുത്തൻ ആശയങ്ങൾ വേണം

File pic
File pic

മസ്കറ് : ഒമാൻ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷേക്ക് സൈദ് അൽ കിയുമി,സാമ്പത്തിക വളർച്ചക്ക് ഇപ്പോഴുള്ള നയം പുനഃപരിശോദിക്കേണ്ടതുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കയ്യുമി വ്യക്തമാക്കി. നിക്ഷേപകരെ ആകർഷിക്കാൻ തങ്ങൾ പുതിയ ആശങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു, ഉദാഹരണത്തിന് ചില രാജ്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് പൗരത്വം നൽകാറുണ്ട് ഇതുവഴി ആ രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ വന്നുകൂടുന്നു” കയ്യുമി പറഞ്ഞു.

ഒമാൻ എന്ന രാജ്യം നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമാണ് സുരക്ഷിതത്വവും, ചെലവ് കുറവും അങ്ങനെ ഒട്ടനേകം കാര്യങ്ങൾ ഇവിടെഉണ്ട് എന്നാൽ രാജ്യത്തേക്ക് എത്തുന്ന നിക്ഷേപകർക്ക് നീണ്ട നടപടിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടന്നും,ഇത് പുനഃപരിശോധിച്ചാൽ കൂടുതൽ നിക്ഷേപകരെ രാജ്യതെക്ക് ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നേട്ടം കൈവരിക്കനായി അന്താരഷ്ട്ര ,പ്രാദേശിക മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി എന്തെങ്കിലും ആശങ്ങൾ ഉണ്ടെകിൽ തങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നതായി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷേക്ക് സൈദ് അൽ കിയുമി പറഞ്ഞു.