യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്നുമുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അബുദാബി: യുഎഇയിൽ വിവിധ ഭാഗങ്ങളില്‍ ഇന്നുമുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . അടുത്ത ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അറിയിച്ചു.അസ്ഥിര കാലാവസ്ഥയിൽ അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ പുറത്തിറക്കിയൽ മതിയെന്നും ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കിട്ടുണ്ട്