മനാമ: ജൂലൈ 27 മുതൽ ബഹ്‌റൈനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് .വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉയർന്ന തിരമാലകളും ഉണ്ടാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കി . അറബിക്കടലിന്റെ തെക്ക് രൂപംകൊള്ളുന്ന ന്യൂനമർദവും മേഘങ്ങളുമാണ് ശക്തമായ മഴക്കും ഇടിമിന്നലിനും കാരണം കടലിൽ പോകുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട് .ജലബാഷ്പം നിറഞ്ഞ കിഴക്കൻ കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ താപനിലയും ഉപരിതല ഈർപ്പവും വലിയതോതിൽ കൂടിയിരുന്നു . ഇനിയുള്ള ദിവസങ്ങളിൽ കാറ്റ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും പകൽസമയങ്ങളിൽ ശക്തമാകുമെന്നും ഇതിനോടൊപ്പം ഉപരിതല ഈർപ്പം കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി