ഒമാൻ: ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത – ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടു മണിയോടെ പുറത്തു വിട്ട ട്വീറ്റിലാണ് ഏതു സംബന്ദ്ദിച്ചു വിശദീകരിച്ചത് .. കിഴക്കൻ, മധ്യ ഹജാർ പർവതനിരകളിൽ ക്യുമുലസ് മേഘങ്ങളുടെ രൂപീകരണം ഉപഗ്രഹ ചിത്രങ്ങളിൽ കാണിക്കുന്നു എന്നും ആയതിനാൽ , വരും മണിക്കൂറുകളിൽ ഇടയ്ക്കിടെയുള്ള മഴ, ചിലപ്പോൾ ഇടി മിന്നലോടു കൂടിയുള്ള എന്നിവ പ്രതീക്ഷിക്കുന്നതായും പറഞ്ഞു .. ദോഫാർ ഗവർണറേറ്റിന് മുകളിൽ ശരത്കാല മേഘങ്ങൾ ഘനീഭവിക്കുന്നതും ഇടയ്ക്കിടെ ചാറ്റൽ മഴയ്ക്കുള്ള അവസരങ്ങളുടെ സാന്നിധ്യവും ചിത്രം കാണിക്കുന്നു എന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു ..