ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്കറ്റ്:ഒമാൻ തീരത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.മസ്കറ്റ് ഒഴികെ ഉത്തര-ദക്ഷിണ ബാത്തിന, മുസന്ദം, ദഖ്‌ലിയാ, ഉത്തര-ദക്ഷിണ ഷർഖിയ പ്രവിശ്യകളിൽ ചൊവ്വ ഉച്ചമുതൽ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അധികാരികൾ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകളിൽ കനത്ത മഴ ലഭിച്ചിരുന്നു.പെട്ടന്നുള്ള പ്രളയ സാധ്യത കണക്കിലെടുത്ത് , വാഹങ്ങളിലോ കാൽനടയായോ ജല ഒഴുകുന്ന വാദി മുറിച്ചു കടക്കുന്നതിന് കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.