റിയാദ്: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിയാദ് മേഖലയില്‍ (ഹവ്ത ബാനി തമീം, അല്‍-ഹാരിഖ്, അല്‍-മുസഹ്മിയ, അല്‍-ഖര്‍ജ്, റിയാദ്, ഹരേംല, ദിരിയ, ധര്‍മ) ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് അറിയിച്ചു. തലസ്ഥാന നഗരമായ റിയാദില്‍ മേഘാവൃതമായ കാലാവസ്ഥ അടുത്ത വാരാന്ത്യം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.മക്ക മേഖലയില്‍ ശക്തമായ കാറ്റിനൊപ്പം മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടെ ആലിപ്പഴ വര്‍ഷം ഉണ്ടാവാനും സാധ്യതയുണ്ട്. നേരിയതോതില്‍ കനത്തതോ ആയ മഴ റിയാദ് മേഖലയെയും ബാധിക്കും. മദീന, ഖാസിം, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ, അല്‍-ബഹ, അസീര്‍, ജസാന്‍, നജ്റാന്‍ എന്നിവയാണ് കാര്യമായ മഴയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രദേശങ്ങള്‍.