ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത . വാദികൾ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലാണ് ഇടിമിന്നലോട് കൂടിയ മഴ പെയ്യുക. മണിക്കൂറിൽ 46മുതൽ 83 കിലേമീറ്റർ വേഗതയിൽ കാറ്റ് വിശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരകാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണെമന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുട്ടികൾ വാദികളിൽ എത്തുന്നില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. നിസ്വ-ബഹ്ല മേഖലയിൽ ശക്തമായ കാറ്റും മഴയും രണ്ടുദിവസങ്ങളിലായി ലഭിച്ചിരുന്നു.