ബഹ്‌റൈൻ : കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയ ചാർട്ടേർഡ് വിമാന സർവ്വീസിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും
മൂന്നോളം ഫ്ലൈറ്റിനാവശ്യമായ ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞതായും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നതല്ല എന്നും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റുകളുടെ അനുമതിക്കായും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവ്വീസുകൾ പുന:സ്ഥാപിക്കാനുമായി വ്യോമയാന, വിദേശ കാര്യ വകുപ്പുകളുമായി നിരന്തരം ചർച്ച നടത്തികൊണ്ടിരിക്കുകയാണെന്നും സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.കൂടുതൽ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ വിവരങ്ങൾ പൊതുജനത്തെ അറിയിക്കുകയും നിർത്തിവച്ച ബുക്കിങ്ങ് പുനരാരംഭിക്കുകയും ചെയ്യുന്നതാണ്. സോഷ്യൽ ഡിസ്റ്റൻസിങ് അടക്കം മുഴുവൻ സാമൂഹികാരോഗ്യ നിയമങ്ങളും പാലിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കാൻ സഹായിച്ച സമാജം എക്സിക്യൂട്ടിവ് അംഗങ്ങളെയും വളണ്ടിയർ കമ്മിറ്റിയടക്കമുള്ള സബ്ബ് കമ്മിറ്റികളെയും അനുമോദിക്കുന്നതായും വാർത്താകുറിപ്പിൽ പറഞ്ഞു.