ദുബായ് : മേയ് ഏഴിന് നാല് ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻയുഎഇയിലെത്തും . യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയൻ്റെ സന്ദർശനം നടത്തുന്നത് . അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെൻ്റ് പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കും . കൂടാതെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലുളള പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.എൽഡിഎഫ് സർക്കാറിൻ്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യൽ സെൻ്റർ മേയ് ഏഴിന് വൈകീട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രധാന അതിഥിയായി പങ്കെടുക്കും . മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.