ബഹ്‌റൈൻ : കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെകടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു ,കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ നടന്ന മന്ത്രിസഭായോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ലേബർ ആന്റ് സോഷ്യൽ വികസന മന്ത്രാലയത്തിന്റെ ശിശുസംരക്ഷണ കേന്ദ്രം പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.