മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, സി ബി എസ് ഇ പരീക്ഷയിൽ “2022, 2023” വർഷങ്ങളിൽ 10-ാം ക്ലാസിലും 12-ാം ക്ലാസിലും വിജയികളായ, കുടുംബാഗങ്ങളുടെ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. 2023 മെയ് 26 വെള്ളിയാഴ്ച വൈകിട്ട് 7.30 ന്എസ്.എൻ.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു, ചടങ്ങിൽ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ മുഖ്യാധിതിയായും , ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും,യോഗ പരിശീലകയുമായ ആശ പ്രദീപ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. കുമാരി. അക്ഷര സജീവൻ അവതരിപ്പിച്ച പൂജാനൃത്തത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിജയികളായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അഭിനന്ദിച്ചു സംസാരിക്കുകയും തുടർവിദ്യാഭ്യാസത്തിലേക്കു കടക്കുന്ന കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേർന്നു. കൂടാതെ ഇത്തവണത്തെ ഫല പ്രഖ്യാപനത്തിന് ശേഷം ഉടൻ തന്നെ ഇങ്ങനെ ഒരു ആദരവ് സംഘടിപ്പിച്ച എസ്. എൻ സി. എസിനും ഭാരവാഹികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. ശേഷം വേദിയിൽ ആശാ പ്രദീപ് പ്രചോദനാത്മകമായ പ്രസംഗവും നടത്തി. ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസിലെ ഏറ്റവും ഉയർന്ന വിജയികളിൽ രണ്ടാമതെത്തിയ (സെക്കൻഡ് ടോപ്പർ) എസ്. എൻ. സി. എസി ന്റെ അഭിമാന ഭാജനങ്ങളായ അഞ്ജലി ഷമീറിനെയും, കംപ്യൂട്ടർ സയൻസിൽ ഉന്നത വിജയം നേടിയ (സബ്ജക്ട് ടോപ്പർ) കുമാരി. ഹിമ പ്രശോഭിനേയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിജയികളായ എല്ലാ കുട്ടികൾക്കും വിശിഷ്ടാതിഥികളും, ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് മുപ്പത്തി രണ്ടോളം അവാർഡുകൾ നൽകി ആദരിച്ചു.
എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷനായ ചടങ്ങിന് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം ആശംസിച്ചു. കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ ഡി. ആശംസകൾ അറിയിച്ചു. അഞ്ജന രാജേഷ് അവതാരകയായ പ്രസ്തുത ചടങ്ങിന് വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.