ബഹ്‌റൈന്‍: കേരളീയ സമാജത്തിന്‍റെ ചില്‍ഡ്രന്‍സ് വിംഗിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടക്കുന്നു. ബഹ്‌റൈന്‍ രാജകുടുംബാംഗവും റെഡ്പോയിന്റ് ഡിസൈന്‍ സിയിയോയും ചെയര്‍മാനും ആയ ഷെയ്ഖ നൂറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. ദുബായ് റേഡിയോ ടെലിവിഷന്‍ അവതാരകനും ,നടനും എഴുത്തുകാരനുമായ ശ്രീ.മൊയ്ദീന്‍ കോയ വിശിഷ്ടാതിഥിയായിരിക്കും.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സര്‍ഗാത്മ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും അറിവിന്റെ ലോകത്തേക്ക് പ്രതിപാതിപ്പിക്കപ്പെടുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ക്യാമ്പുകളും സാമൂഹികമായ തിന്മകള്‍ക്കെതിരെ കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ചില്‍ഡ്രന്‍സ് വിംഗ് ഈ വര്‍ഷം നടപ്പിലാക്കുനത് സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി,വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെ.സി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഉള്ള പേട്രന്‍കമിറ്റിയുടെ ഭാഗമായി മാസ്റ്റര്‍ കാര്‍ത്തിക് മേനോന്‍ ( പ്രസിഡന്റ് ) മാസ്റ്റര്‍ ആദിത്യ ബാലചന്ദ്രന്‍ ( സെക്രട്ടറി) മാസ്റ്റര്‍ ഹൃദയ് പ്രദീപ് ( ഖജാന്‍ജി) കുമാരി ഗൌരി അനില്‍ ( വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന 15 പേരുടെ കമ്മിറ്റിയാണ് ചില്‍ഡ്രന്‍സ് വിങ്ങിന്റെ പ്രവര്‍ത്തകര്‍.
ഉത്ഘാടനത്ത്തിന്റെ ഭാഗമായി നൃത്തനൃത്യങ്ങള്‍, സംഘഗാനം ,സ്കിറ്റ്, ച്ത്രീകരണം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സിസ് കൈതാരത്ത് 39834729 ,കെ സി ഫിലിപ്പ് 36384849 എന്നിവരെ വിളികാവുന്നതാണ്.