ഒമാനിൽ ഒരു ബംഗ്ലാദേശ് സ്വദേശിക്ക് കോളറ സ്ഥിതീകരിച്ചു,ഒമാൻ ആരോഗ്യ മാത്രാലയം ആണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്,രോഗി ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും, ഇപ്പോൾ ആരോഗ്യവാനാണെന്നും മന്ത്രാലയം അറിയിച്ചു ,സദേശത്തുനിന്നും ആകാം ഇയാളുടെ ശരീരത്ത് കോളറ ബാക്ടീരിയ പ്രവേശിച്ചതെന്ന് എന്ന് സംശയിക്കുന്നു.
നോട്ട് :
എന്താണ് കോളറ:
വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ “കോളറാ ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും രോഗിയുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട് . ഈ ലക്ഷണങ്ങൾ ഉണ്ടെകിൽ ഉടൻ തന്നെ ചികിത്സ തേടുക എന്നുള്ളതാണ് ഏക മാർഗം.