ബഹ്റൈൻ പ്രവാസി രചിച്ച ചൂട്ടുകറ്റ എന്ന കവിതാസമാഹാരം നാട്ടിൽ പ്രകാശനം ചെയ്തു

മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന നബീൽ തിരുവള്ളൂർ രചിച്ച ആദ്യ കവിതകളുടെ സമാഹാരം ചൂട്ടുകറ്റ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ
മാതാവ് ആയിഷ ഹജ്ജുമ്മ ഒ.കെ പ്രമോദിന് കോപ്പി നൽകി പ്രകാശനം ചെയ്‌തു

ബഹ്റൈനിലെ സാംസ്കാരിക ഇടങ്ങളിൽ നിറസാനിധ്യം ആണ് നബീൽ, പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്കും മാനസിക സംഘർഷങ്ങൾകും പരിഹാരം നൽകുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കൗണ്സിലിംഗ് വിങ്ങിന്റെ ഭാഗം കൂടിയാണ് അദ്ദേഹം .

പ്രകാശന ചടങ്ങിൽ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരായ ആർകെ മുഹമ്മദ്, പി.പി അഹമ്മത്, എം.പി മഹേഷ്, യൂസഫ് പികെ, ഫൈസൽ എംപി, പ്രജിത്ത്, നജിൻ, കാസിം കോട്ടപ്പള്ളി,അഷ്റഫ് പി, അബ്ദുറഹിമാൻ പി.ടി, സിറാജ് എൻകെ, ജിതിൻ ബാബു, ടി.പി മുഹമ്മദ്, ജാബിർ, റംഷാദ്, സിറാജ് കോട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.
നവാൽ എൻ അദ്ധ്യക്ഷതയും അസീസ് പുളിയനാട്ടിൽ സ്വാഗതവും
ഷാനവാസ് സികെ നന്ദിപറഞ്ഞു.