കൊവിഡ് പ്രതിരോധം; ക്രിസ്ത്യൻ പള്ളികൾ താൽകാലികമായി അടച്ചിടും

മസ്‍കറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങളു ഭാഗമായി ഒമാനിലെ ക്രിസ്ത്യന്‍ പള്ളികളിൽ ആരാധനയ്ക്ക്  താൽകാലിക വിലക്കേര്‍പ്പെടുത്തി.
മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പള്ളികൾ അടച്ചിടാൻ മതകാര്യ മന്ത്രാലയം നിർദ്ധേശിച്ചിരിക്കുന്നത്. മസ്കറ്റ് റുവി,ഗാല,സലാല,സോഹാർ എന്നിവടങ്ങളിൽ ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് ആരാധന നടന്നുവരുന്നത്. ഒരുഅറിയിപ്പുണ്ടാകുന്നതുവരെ പ്രാർഥനാവശ്യങൾക്കായി പള്ളികൾ തുറന്ന് പ്രവർത്തിക്കില്ല എന്ന നിർദേശമാണ് വൈദീകർ ഇടവക ജനങൾക്ക് നൽകിയിരിക്കുന്നത്.