സഭാതർക്കം: കേരള സർക്കാർ നിയമനിർമാണത്തിൽ നിന്ന് പിന്മാറണം:ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാൻ.

മലങ്കര ഓർത്തഡോക്സ് സഭാ തർക്കവുമായ വിഷയത്തിൽ, നിയമനിർമാണത്തിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് മലങ്കര സഭ മെട്രോപൊളിറ്റിൻ ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാമൻ..

ഈ പുതിയ നിയമനിർമാണം 2017 ലെയും മുൻവർഷങ്ങളിലെയും സുപ്രീം കോടതിവിധിക്ക് എതിരും 1934 ലെ സഭ ഭരണാഘടനക്ക് എതിരുമാണ്.. ആയതിനാൽ മലങ്കര ഓർത്തഡോക്സ് സഭ തർക്ക വിഷയത്തിൽ കേരളസർക്കാർ തയ്യാറാക്കുന്ന നിയമനിർമ്മാണത്തിൽ നിന്ന് കേരളസർക്കാർ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.. കൂടാതെ താത്കാലികമായി ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തി കൂടെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമനിർമാണം എന്നും അദ്ദേഹം ആരോപിച്ചു.. ഈ കാര്യങ്ങൾ എല്ലാം സർക്കാരിനെ ബോധ്യപെടുത്തിയതായും പ്രതിഷേധം അറിയിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി..

നിയമനിർമാണവുമായി മുന്നോട്ടുപോയാൽ നിയമപരമായി നേരിടുമെന്നും അതുമൂലം സമാധാനപരമായി നടന്നുവരുന്ന എടവകകളിൽ കലഹങ്ങളോ, ക്രമസമാധാന നില തകരുന്ന അവസ്ഥയോ മറ്റോ ഉണ്ടായാൽ സർക്കാർ മാത്രമായിരിക്കും അതിനു ഉത്തരവാദിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.. അതിനാൽ സർക്കാർ ഈ നിയമനിർമാണത്തിൽ നിന്നും പിന്മാറണം എന്നും അദ്ദേഹം പറഞ്ഞു.. അല്ലാത്ത പക്ഷം ഇതിനെ നിയമപരമായി നേരിടാൻ ആണ് സഭയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു…