ബഹ്‌റൈൻ : ദീർഘ കാലം പ്രവാസി ആയിരുന്ന കോട്ടയം കരുകച്ചേരിൽ ഇല്ലിയ്ക്കൽ സ്വദേശി ആയ കുര്യച്ചൻ ആണ് കലാ രംഗത്ത് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബിനോയ് വേളൂർ ആദ്യ സംവിധാനം നിർവഹിക്കുന്ന മോസ്‌കോ കവല എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയിരിക്കുന്നത് .സൗദിയിൽ ദീർഘ കാലം ജോലിയോടൊപ്പം ചെറുതും വലുതുമായ കലാ പ്രവർത്തനങ്ങൾ പരിമിതികൾക്കിടയിലും കുര്യച്ചൻ നടത്തിയിരുന്നു . ആ കലയോടുള്ള അമിത സ്നേഹമാണ് ഇന്ന് ബിഗ് സ്‌ക്രീനിൽ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് . പതിനാറോളം സീനുകളിൽ ഒരു പാറമടമുതലാളി ആയി ആണ് കുര്യച്ചൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . കുട്ടിക്കാനം , കോട്ടയം , കുട്ടനാടിന്റെ കുറച്ചു ഭാഗങ്ങളിലായി ആണ് സിനിമ ലൊകേഷൻ. നാട്ടിൻ പുറം കേന്ദ്രികരിച്ചു നടക്കുന്ന കഥയിൽ കേന്ദ്ര കഥാപാത്രമായി ബാബു നമ്പൂതിരി ആണ് അഭിനയിക്കുന്നത് .
ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി സൂര്യ ഇവന്റ്സ് ടീമിന്റെ ബാനറിൽ ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രെഡ ക്ഷ പിയാനോ ഡിജിറ്റൽ സ്റ്റുഡിയോയിലാണ് നിർവ്വഹിച്ചിരിക്കുന്നത്. ദാവീദ് ജോൺ, പി ആർ ഹരിലാൽ, പ്രദീപ് നായർ, അജീഷ് കോട്ടയം, ജമിനി ജോസഫ്, ഡോ അനീസ് മുസ്തഫ, മാത്യു ജോർജ്, സോമു മാത്യു, നിസാർ ബാവ, കുര്യൻ ജോർജ് മഹേഷ് കോട്ടയം, അനന്തു, ശിവകമി കൈമൾ, പ്രീതി ജിനു, അനീഷ അനീഷ്, പ്രിയദർശിനി, കുമാരി വേദ സനൂജ് എന്നിവരാണ് അഭിനേതാക്കൾ ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് അനിൽ മാത്യു, എഡിറ്റിംഗ് സോബി എഡിറ്റ്ലൈൻ, പ്രൊഡക്ഷൻ കൺട്രോളർ ശശി മായന്നൂർ, മേക്കപ്പ് രാജേഷ് ജയൻ, ആർട്ട് ജയകുമാർ, സാബു എം രാമൻ. വസ്ത്രലങ്കാരം ജയമോൾ,വരികൾ ജയകുമാർ കെ പവിത്രൻ, ബിന്ദു ബൈജു. സംഗീതം ബൈജു ചിറ്റക്കാട്,അസോസിയേറ്റ് ഡയറക്ടർ ബിനിൽ, രതീഷ് കൃഷ്ണ, അസോസിയേറ്റ് ക്യാമറ ബിനു പനച്ചിക്കാട് കളറിസ്റ്റ് നിതിൻ കെ രാജ്, ടൈറ്റിൽ രാധാകൃഷ്ണൻ ക്രിയേറ്റീവ് മൈൻഡ്, ഡിസൈൻ ജോബിൻ ജോൺ, മനോജ് തിരുമംഗലം, പി ആർ ഒ ജി ശ്രീകുമാർ .എന്നിവർ അടങ്ങിയ ഒരു വലിയ ടീം ആണ് സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നത് . വിവിധ ഗൾഫ് രാജ്യങ്ങളിലായി നിരവധി സഹൃദ വളയങ്ങൾ ആണ് കുര്യച്ചനുള്ളത് .സൗദിയിൽ ബിസിനസ് നടത്തുന്ന കെ കെ ചെറിയാൻ ( ബോബിച്ചായൻ ) ജീപ്പ് പ്രേമികളുടെ കൂട്ടായ്മയായ എഫ് എഫ് ജെ എ ( ഫ്ലാറ്റ് ഫെൻഡർ ജീപ്പർസ് അസോസിയേഷൻ കേരള ) യുടെ മിഡ്‌ഡിൽ ഈസ്റ്റ് സ്ഥാപകരിൽ ഒരാളും എഫ് എഫ് ജെ എ മിഡിൽ ഈസ്റ്റ് പ്രതിനിധിയുമായ ഷാജി പടാരത്തിൽ (ജേക്കബ് കുരിയൻ ) എന്നി വർക്ക്‌തങ്ങളുടെ സുഹൃത്തായ കുര്യച്ചനെ കുറിച്ച് നിരവധി സൗഹൃദ കഥകൾ ആണ് പങ്ക് വെക്കാൻ ഉള്ളത് .പ്രവാസികളുടെ ഒരു വലിയ നിര തന്നെ ആണ് തങ്ങളുടെ പ്രിയ കൂട്ടുകാരൻ ആയ കുര്യച്ചൻ വേഷം നൽകിയ വർഗീസ് മുതലാളിയെ വരവേൽക്കാൻ ഇരിക്കുന്നത് .”മോസ്ക്കോ കവല” സെൻസറിങ്ങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങിയിരിക്കുകയാണ് .സുഹൃത്തായ ബിനോയ് വേളൂർ വഴി ജീവിതത്തിൽ വൈകി എത്തിയ കലാ വസന്തം ആഘോഷമാകാനുള്ള ഒരുക്കത്തിലാണ് കുര്യച്ചൻ.