ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഡയറക്ടറേറ്റ്, എണ്ണ പരിസ്ഥിതി മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, മനാമ മുനിസിപ്പാലിറ്റി എന്നിവയുടെ ഏകോപനത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഗ്യാസ് സ്റ്റൗ ഫില്ലിംഗ് ഷോപ്പുകളുടെ സുരക്ഷാ അവബോധ കാമ്പയിൻ സംഘടിപ്പിച്ചു . ഗ്യാസ് ചോർച്ച , അറ്റകുറ്റ പണികൾ , പാലിക്കേണ്ട സുരക്ഷാ നടപടികൾ , ഈ മേഖലയിൽ പുകവലി സംബന്ധിച്ച അപകട സാധ്യതകൾ , സുരക്ഷാ നടപടികൾ എന്നിവയെ പറ്റി ബോധവത്കരണം ഉദ്യോഗസ്ഥർ നടത്തി . പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിൽ ബോധവത്കരണ അവബോധ കാമ്പയിൻ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി .